Friday, 29 June 2007

പ്രതീക്ഷയോടെ....

ചൊല്ലുവതെന്തേ...കഠിനമീ ജീവിതമെന്ന്....

എന്നിലുള്ളതു മൊഴിയാം ഞാന്‍

ചൊല്ലുമപ്പോല്‍ നീയും ഭാഗ്യമീ ജീവിതം എന്ന്


ഞാനൊരു ഭിക്ഷകാരന്‍

ചിലര്‍ വിളിക്കും ഭ്രാന്തന്‍

ചിലര്‍ ചൊല്ലുന്നു കള്ളന്‍

എന്നില്‍ ഉള്ളതെന്തേ

നിങളില്‍ ഇല്ലാത്തത്...?

കൈ നിറയെ നിര്‍ഭാഗ്യവും

പട്ടിണി മാറാത്ത വയറും

ശരീരം നിറയെ വിട്ടുമാറാ രോഗങളും

നിങള്‍ നീട്ടിയെറിയും അവഹേളനവും

പരിഹാസം നിറഞ നോട്ടങളും

എന്നിട്ടും വെറുക്കാന്‍ കഴിയുന്നില്ലയീ...ജീവിതം

ഒരു നാള്‍ വിരുന്നു വരും സൌഭാഗ്യവും കാത്ത്

പ്രതീക്ഷയോടെ....ഇരിപ്പു ഞാന്‍


മന്‍സൂര്‍

3 comments:

സാല്‍ജോҐsaljo said...

“എന്നിലുള്ളതു മൊഴിയാം ഞാന്‍

ചൊല്ലുമപ്പോല്‍ നീയും ഭാഗ്യമീ ജീവിതം എന്ന്“

വരികള്‍ നന്നായി. അര്‍ത്ഥവത്തായി. പക്ഷേ കള്ളന്‍ എന്നു വിളിച്ചതിന്റെ പൊരുള്‍ പിടികിട്ടിയില്ല. (എന്റെ പോരായ്മയാവാം)

മന്‍സുര്‍ said...

dear saljo...

thanks for your comment....and support
regards
callmehello
manzu

Unknown said...

Dear Mr. Mansoor,
Some times I will be jealousy towards the people those who are writing Good Poems, Because "They can make great hopes it leads everything great possible".

Jahfar Kallingalpadam