Monday 17 September, 2007

അമ്മ ഓരോര്‍മ്മ

വിരഹമാമെന്‍ പ്രവാസം
തീകനലായ്‌ വീശുമീ മണല്‍ക്കാറ്റില്‍
ഇഴഞു നീങ്ങും ദേഹമാം ഉള്ളം നിറയെ
വാടാത്ത പൂക്കളായ്‌ വിടരുന്നെന്‍ അമ്മ
മൌനത്തിലും കേള്‍ക്കാം നിന്‍ സ്വരം
മയക്കത്തിലും കാണ്‍മത്‌ ഞാന്‍ നിന്‍ രൂപം
താണ്ടുമീ ദേശാടനത്തിന്‍ കാലചക്രത്തില്‍
ഞെരിഞമരുന്ന കരിയില പോല്‍
വിതുബുമെന്‍ കുഞിളം മനസ്സില്‍
സാന്ത്വനത്തിന്‍ അമ്മ മൊഴികള്‍
മായാത്തോര്‍മ്മകളായ്‌ ഇന്നും
തെളിയുന്നു തുളസിതറയിലെ നിറദീപമായ്‌
അമ്മേ ...ജനിക്കുമോ ഒരിക്കള്‍ കൂടി

ജനിപ്പിക്കുമോ എന്നെ നിന്‍ മകനായ്‌
------------------------------
കരുണാമയിയാണെന്നമ്മ

കാരുണ്യകടലാണെന്നമ്മ
നന്‍മ വിരിയിക്കുമെന്നമ്മ
നല്ലത്‌ ചൊല്ലുമെന്നമ്മ

തിന്‍മ നിരസിക്കുമെന്നമ്മ
തിങ്കല്‍ താരകമെന്നമ്മ
പവിത്രമാണെന്‍ അമ്മ
പരിഭവമില്ലാത്തൊരെന്‍ അമ്മ
വാടാമലരാണെന്‍ അമ്മ
വാര്‍മഴവില്ലാണെന്‍ അമ്മ
നോവിലും മധുരമാണെന്‍ അമ്മ
നേര്‍വഴി നടത്തുമെന്നമ്മ
പുണ്യമാണെന്‍ അമ്മ
പൂജയാണെന്‍ അമ്മ
അമ്രതവര്‍ഷിണിയെന്‍ അമ്മ
ആശയാണെന്‍ അമ്മ
മതിയായീടുകില്ലീ അക്ഷരങ്ങളൊന്നുമേ....
എന്‍ അമ്മ തന്‍ വര്‍ണ്ണനക്കായ്‌.
-----------------------
ഇന്ന്‌ ഓര്‍മ്മയില്‍ മാത്രമായ്‌

മറഞു പോയില്ലേ എന്‍ പൊന്നുമ്മാ..
നിന്‍ അസാന്നിധ്യമെന്നില്‍ ഇരുട്ട്‌ നിറക്കുന്നു
മതിയായില്ല നിന്‍ തലോടലുകള്‍
സ്നേഹം നുകര്‍ന്ന്‌ കൊതി തീര്‍ന്നില്ലാ...
ഒന്നുമേയില്ലായീ ഭൂമിയില്‍ ..നിനക്ക്‌ തുല്യമായ്‌
ഒരായിരം പോറ്റുമ്മമാര്‍ വന്നെന്നാലും ..
അതായീടുമോ പെറ്റമ്മക്ക്‌ സമമായ്‌
നിത്യ ശാന്തിയും സമാധാനവും
ദൈവം നിന്നില്‍ നിറക്കുമാറാകട്ടെ
നിറമിഴികളോടെ സ്വന്തം മകന്‍


മന്‍സൂര്‍ , നിലംബൂര്‍
http://mazhathullikilukam.blogspot.com/

17 comments:

Murali K Menon said...

ഉമ്മയെക്കുറിച്ച് എത്ര പറഞ്ഞീട്ടും മതിയാവുന്നില്ല അല്ലേ മന്‍സൂര്‍. അതങ്ങനെയാണ്. ജീവിച്ചിരിക്കുമ്പോള്‍ വളരെ സാധാരണമട്ടില്‍ പോയ ബന്ധത്തെ ഇപ്പോളാലോചിക്കുമ്പോള്‍ അതിനെങ്ങനെ പകരം സ്നേഹിക്കാനാവും എന്ന ചിന്തയില്‍ മനസ്സു നീറുന്നു. ഇനിയൊരു ജന്മം ഉണ്ടായിരുന്നെങ്കില്‍ എന്റെ ഉമ്മയെ ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന മകനായ് കഴിയുമെന്ന ആഗ്രഹം എല്ലാം എല്ലാം നല്ലതാണ്. നല്ലൊരു മനുഷ്യന്റെ മനസ്സാണത്. കൈവിടാതെ സൂക്ഷിക്കുക.. അനുഗ്രഹങ്ങള്‍ കാണാത്ത ലോകത്തുനിന്നും ചൊരിഞ്ഞുകൊണ്ടേ ഇരിക്കും

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
“അമ്മേ ...ജനിക്കുമോ ഒരിക്കള്‍ കൂടി
ജനിപ്പിക്കുമോ എന്നെ നിന്‍ മകനായ്‌”

ഈ വരികളിലെ ആത്മാര്‍‌ത്ഥത മനസ്സിലാക്കുന്നു.

മുരളി മാഷ് പറഞ്ഞതു പോലെ അരികത്തില്ലെങ്കിലും ആ അമ്മയുടെ അനുഗ്രഹം മറ്റൊരു ലോകത്തു നിന്നായാലും ലഭിക്കുന്നുണ്ടാകും, തീര്‍‌ച്ച.

മന്‍സുര്‍ said...

മുരളി ഭായ്‌,ശ്രീ......സ്നേഹത്തിന്‍ വാക്കുകളാല്‍
ഇവിടെ നിങ്ങള്‍ നല്‍കിയ അഭിനന്ദനങ്ങള്‍ക്ക് സ്നേഹമോടെ നന്ദി അറിയികുന്നു.
നല്ലതിനെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ കാണികുന്ന ഈ സ്നേഹമനസ്സ്‌
എന്നെ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പികുന്നു.

നന്‍മകള്‍ നെരുന്നു മുരളി ഭായ്‌, ശ്രീ ഭായ്‌.......


സസ്നേഹം
മന്‍സൂര്‍ ,നിലംബൂര്‍

Anonymous said...

മന്‍സൂര്‍കയുടെ റംസാന്‍ സമ്മാനം വളരെ നന്നായിരിക്കുന്നു ... ഇതിന്റെ കൂടെ ഇക്കാക് എന്റെ റംസാന്‍ ആശംസകള്‍ ....nausH

സു | Su said...

ഉമ്മയുടെ അനുഗ്രഹങ്ങള്‍ എപ്പോഴും ഉണ്ടാകും. അവര്‍, പ്രാര്‍ത്ഥിച്ചിരുന്നതിന്റെ ഫലങ്ങളും കിട്ടും. എവിടെപ്പോയാലും, കൂടെയുണ്ടാവുകയും ചെയ്യും. ഓര്‍മ്മകളിലൂടെയാണെങ്കിലും.

വേണു venu said...

മതിയായീടുകില്ലീ അക്ഷരങ്ങളൊന്നുമേ....
അതെ മന്‍‍സൂര്‍‍ ഭായീ.
ഉമ്മയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും.

ഏറനാടന്‍ said...

മന്‍‌സൂറെന്ന പ്രിയനാട്ടുകാരാ കൂട്ടുകാരാ.. കണ്ണുകള്‍ ആറ്ദ്രങളാക്കിയ വരികള്‍... ഉമ്മയുടെ സാമീപ്യം എന്നുമെപ്പോഴും കൂടെയുണ്ടാവും.. ഉണ്ടാവട്ടെ എന്നു പ്രാറ്ത്ഥിക്കുന്നു..

ബാജി ഓടംവേലി said...

ആഡൂരാന്റെ കഴിഞ്ഞ ദിവസം വന്ന ഒരു പോസ്റ്റ്:-
“അയാളുടെ മിക്ക കവിതകളിലും അമ്മ കടന്നു വരാറുണ്ടായിരുന്നു. ഒരു പുഴ പോലെ എന്നും ഒഴുകിയിരുന്നു.

കുളിര്‍ തണലാകുന്ന അമ്മ
സ്നേഹനിധിയായ അമ്മ
സര്‍വ്വം സഹയായ അമ്മ

ഏറ്റവും മികച്ച കവിതയ്ക്കുള്ള പത്തായിരം രൂപ കരസ്ഥമാക്കിയ കവിതയിലും അമ്മയുണ്ടായിരുന്നു.
ഇതറിഞ്ഞ അമ്മ, മകന് എഴുതി-
മോനെ, കഷ്ടതകള്‍ക്കു നടുവില്‍ നിന്നാണ് എഴുതുന്നത്. കിട്ടിയ
പത്തായിരത്തില്‍നിന്ന് ഒരു ആയിരം........
പിന്നെ അയാളെഴുതുന്ന കവിതകളിലൊന്നും അമ്മയുണ്ടായിരുന്നില്ല..!“

അമ്മയേ സ്‌നേഹത്തോടെ ഓര്‍ക്കുക.

സഹയാത്രികന്‍ said...

മന്‍സൂര്‍ജി... വളരെ നന്നായി...

:)

മന്‍സുര്‍ said...

പ്രിയ സ്നേഹിതരേ......
സൂ , വേണു,ബാജി ഭായ്‌, സഹയാത്രിക....അമ്മയുടെ മാധുര്യമുള്ള ....നോവിന്‍ ഓര്‍മ്മകളില്‍ ഒരു മെഴുകുതിരി തന്‍ പ്രഭയായ്‌ എന്നൊടൊപ്പം ചേര്‍ന്ന കൂട്ടുക്കാരെ നന്ദി.
പ്രിയ നാട്ടുക്കാരാ..സാലി.....വറ്റാത്ത ഒരു സ്നേഹ ഉറവയായ്‌ ഇന്നുമെന്‍ മനസ്സില്‍ മറയാതെ..മായാതെ... ജീവിപ്പെന്‍ ഉമ്മ.

ഒരമ്മ തന്‍ സ്നേഹം
ഒരമ്മ തന്‍ ഓര്‍മ്മകള്‍
ഒരമ്മയുടെ താരാട്ട്‌

ഇവിടെ വന്ന്‌ അഭിപ്രായം എഴുതിയ സന്‍മനസ്സുകള്‍ക്ക്‌ നന്ദി.
ഇവിടെ വന്നവര്‍ക്കും നന്ദി അറിയിക്കട്ടെ.

Anonymous said...

അമ്മയെന്ന പുണ്യത്തിന്‍ടെ അര്‍തഥം അറിയാത്ത പുത്തന്‍ തല്മുറക്ക് ഒരു വഴികാട്ടിയവട്ടെ ഈ കവിത, അമ്മയുടെ സ്നേഹത്തിന്‍ടെ ആഴമറിഞ്ഞവന്‍റ്റെ വാക്കുകളാണിത്

ഉപാസന || Upasana said...

ഭായ്,
വിഷമമായ്...
:(
ഉപാസന

മന്‍സുര്‍ said...

സയ്ജു....ഉപാസന

അഭിപ്രായങ്ങള്‍ക്ക്‌ സ്നേഹപൂര്‍വ്വം നന്ദി അറിയിക്കട്ടെ

SHAN ALPY said...

ഹ്രുദ്യമായ ഭാഷണം
ലളിതമായ അവതരണം
അവാച്യമായ അനുഭൂതി
നിഷ്കളങ്കമായ അഭിപ്രായം

മന്‍സുര്‍ said...

ഒഴുകുമീ അക്ഷരങ്ങള്‍ നിഷകളങ്കമായ്‌ എന്‍ മനം നിറച്ചു.നന്ദി ഷാന്‍


നന്‍മകള്‍ നേരുന്നു

Areekkodan | അരീക്കോടന്‍ said...

ഉമ്മയുടെ സാമീപ്യം എന്നുമെപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാറ്ത്ഥിക്കുന്നു..

SHAN ALPY said...

നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
നേരുന്നു നന്മകള്...