Friday 31 August, 2007

ഞനും സീരിയലും പിന്നെ മമ്മുട്ടിയും

കഴിഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ്‌ സംഭവം പ്രവാസികളെ കുറിചും , പ്രവാസഭൂമിയിലെ ജീവിതത്തെ കുറിചുമുള്ള ഒരു സീരിയല്‍ നിര്‍മ്മിക്കുക എന്നത് വലിയ ഒരു മോഹമായിരുന്നു.അങ്ങിനെയാണ്‌ ഒരു ദിവസം പണ്ടു കോഴികോട് വെച്ച് പരിചയപ്പെട്ട സീരിയല്‍ അസിസ്റ്റന്‍റ്റ് ഡയറക്ട്‌റായ തുളസിദാസിനെ കാണാന്‍ പോയത്.കഥയെ കുറിച്ച് പറഞപ്പോല്‍ തല്‍പര്യം പ്രകടിപ്പിച്ചു.6മാസത്തെ ലീവേയുള്ളു എനിക്ക്.അത് കൊണ്ടു കാര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കണം.തിരകഥയുടെ പണികള്‍ പുരോഗമിച്ചു.യുണിറ്റും റെഡി..ഇനി നടീനടന്‍മാരുടെ ലീസ്റ്റ്..അതിന്‍റെ ഓട്ടത്തിനിടയില്‍ ഒട്ടുമിക്ക അഭിനേതാക്കളെയും കാണാന്‍ കഴിഞു.കാര്യങ്ങള്‍ ഭംഗിയായ് മുന്നോട്ട്..മനസ്സില്‍ ഒളിച്ച് കിടന്നിരുന്നൊരു മോഹം തുളസിദാസ്സിനോട് പറഞു.സ്വിച്ച് ഓണ്‍ കര്‍മ്മം മമ്മുട്ടി നിര്‍വഹിക്കണം അതൊരു ആശയാണ്‌.അദേഹം ഉടനെ തന്നെ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.അങ്ങിനെ മമ്മുട്ടിക്കായുടെ ഡെയ്റ്റും കിട്ടി. രണ്ട് മാസം ഓടി പോയതറിഞില്ല നാളെയാണ്‌ സ്വിച്ചോണ്‍ ചടങ്ങ്.
നിലംബൂരില്‍ നിന്നും അതിരാവിലെ പുറപ്പെടണം എന്നാലെ പത്തുമണിക്കെങ്കിലും കോഴിക്കോട് എത്തി ചേരു.രാവിലെ തുളസിയുടെ ഫോണ്‍കോല്‍ മമ്മുട്ടി വിളിച്ചിരുന്നു വയനാട് ഷൂട്ടിങ്ങിന്ന് പോകുന്ന വഴി ഇവിടെ ഇറങ്ങാം എന്ന്...പെട്ടെന്ന് പുറപ്പെട്ടോള്ളു.കെട്ടിയോളൊടും,കുട്ടികളോടും പെട്ടെന്ന് ഒരുങ്ങികോളാന്‍ പറഞ്, ബാക്കിയുള്ളോരോട് ഫോണില്‍ വിളിച്ച് പറഞു കോഴിക്കോട് എത്താന്‍.ഏകദേശം 11മണിക്ക് മഹാറാണിയുടെ മുന്നില്‍ എത്തി.തുളസി ഞങ്ങളെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു.തുളസിയുടെ ഫോണില്‍ വീണ്ടും മമ്മുട്ടി.ഉച്ചക്ക് 2മണിക്ക് അവിടെയെത്തും എന്ന് പറഞ്...ഫോണ്‍ വെച്ചു.മക്കളെയും,കെട്ടിയോളെയും കൂട്ടി ഹോട്ടലിന്‍റെ ഓഡിറ്റോറിയത്തിലേക്ക് നടന്നു നീങ്ങി.എല്ലം റെഡിയാണ്‌.ഇനി മമ്മുക്ക വന്ന മതി.തുളസിയുടെ ഫോണ്‍ ബെല്ലടിച്ചു..മമ്മുക്ക ഹോട്ടലില്‍ എത്തിയെന്നും പറഞ്....തുളസിയും ഞാനും മറ്റുള്ളവരും ചേര്‍ന്ന് അദേഹത്തെ ആനയിക്കാനായ് പുറത്തേക്ക് നീങ്ങി.വിവരം അറിഞെത്തിയ നല്ലൊരു ആല്‍കൂട്ടം മമ്മുക്കാക്ക് ചുറ്റും.സെക്യുരിറ്റിയും ഞാങ്ങളും ചേര്‍ന്ന് മമ്മുക്കായെ മെല്ലെ സ്റ്റേജിലേക്ക് ആനയിച്ചു.സ്വാഗത പ്രസംഗം എന്‍റേതായിരുന്നു ..നിലവിളക്ക് കൊളുത്താനായ് സ്റ്റേജിന്‍റെ മുന്നിലേക്ക് വന്ന മമ്മുട്ടിയുടെ അടുത്തേക്ക് ആരാധകര്‍ ഓടി കൂടി.അയ്യോ...മറിയാന്‍ പോയ നിലവിളക്ക് ചാടിപിടിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി എന്ന് മാത്രമല്ല....ഞാനതാ സ്റ്റേജിന്‍റെ താഴേക്ക്....
പിന്നെ മമ്മുട്ടിയെ വിട്ട് എല്ലാരും എനിക്ക് ചുറ്റും...... മെല്ലെ കണ്ണ്‌ തുറന്നു നോകി.... ഇപ്പോ കട്ടിലിന്‍റെ താഴെയാണ്‌ എന്‍റെ സ്ഥാനം. ഇവിടെ ഇപ്പോ സ്റ്റേജോ,മമ്മുട്ടിയോ,ആല്‍കൂട്ടമോ ഒന്നുമില്ല
ഒരു ചെറുചിരിയോടെ ബാക്കിയുള്ള രംഗങ്ങള്‍ക്കായ് കട്ടിലിലേക്ക് മെല്ലെ അമര്‍ന്നു ഞാന്‍ .

അങ്ങിനെ പണിപൂര്‍ത്തിയാവാത്ത ആ സീരിയലിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച് കിടക്കാറുണ്ടിന്നും.

ഒരിക്കല്‍ അതിന്‍റെ ബാക്കിഭാഗങ്ങളുടെ രസചരടുകളുമായ് തിരിച്ച് വരാം എന്ന ശുഭ പ്രതീക്ഷയോടെ....നിര്‍ത്തുന്നു.


സസ്നേഹം
മന്‍സൂര്‍, നിലംബൂര്‍

15 comments:

Anonymous said...

ഹഹഹ..
സ്വപ്നം സഫലമാവട്ടെ. ആശംസകള്‍.

മന്‍സുര്‍ said...

പ്രിയ സ്നേഹിതേ....

ആദ്യ പോസ്റ്റിന്‌ ഒരു സമ്മാനം മനസ്സില്‍ കരുതിയിരുന്നു..അത് ഗീതക്ക് ലഭിച വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ
ഈസീരിയല്‍ യാത്ഥാര്‍ത്യമായാല്‍ അതില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സ് ഗീതക്ക്.അഭിപ്രായത്തിന്‌ നന്ദി..വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു

നന്‍മകള്‍ നേരുന്നു ഗീത

സസ്നേഹം
മന്‍സൂ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വപ്നങ്ങള്‍ക്ക് ഇത്രമനോഹാരിതയൊ..?
എയ്യ് ഒരിക്കലുമില്ലാ..
കൊച്ചുകള്ളാ...ഒരു സീരിയല്‍ എടുക്കണമെന്ന് പറഞ്ഞാല്‍ പോരെ..?
അത് ഒന്ന് മനക്കോട്ട കെട്ടിനോക്കിയതല്ലെ..?
പിന്നെ പ്രവാസം..!!
ലക്ഷൃം തേടിയുള്ള ജീവിത യാത്രയില്‍ ഞാനുമെത്തി ഒരു സ്വപനഭൂമിയില്‍
സ്നേഹവും ദുഃഖവും പ്രണയവും വേര്‍പ്പടുകളും
വ്യത്യസ്തമാര്‍ന്ന കാഴ്ചകളായ്മാറിയവിടെ...
ഒരിക്കല്‍ എന്നോ വഴി മാറീ
വന്നെത്തി ഈ പ്രവാസഭൂമിയില്‍
ഇന്ന് ഞാനുമൊരു പ്രവാസി
വിരഹത്തിന്‍ തീ ചൂളയില്‍
കാലം ഒരുപാട്....

ഏ.ആര്‍. നജീം said...

ഞാന്‍ ഈ വാര്‍‌ത്ത "ദീപികയില്‍" വായിച്ചിരുന്നു. ബട്ട്, ആ മന്‍സൂര്‍ ഭായ് ആണ് ഈ മന്‍സൂര്‍ ഭായ് എന്നു സത്യമായും എനിക്കറിയില്ലായിരുന്നു.
കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട് കേട്ടൊ.
നായകന്‍ ഒന്നും ആക്കണ്ട, ഒരു ചെറിയ റോള്‍..പ്ലീസ്..

മന്‍സുര്‍ said...

പ്രിയ സ്നേഹിത നജീം

പ്രവാസ കഥയാണ്‌ ഉദേശികുന്നത്..അത് കൊണ്ടു ഒരു ചെറിയ റോള്‍ ബുദ്ധിമുട്ടാണ്‌...അറിയാമല്ലേ...പ്രവാസിക്ക് എവിടെയാ ഒരു ചെറിയ റോല്‍ ??
അത് കൊണ്ട് ഒരു വലിയ റോളിനുള്ള തയ്യറെടുപ്പിന്ന് ഇപ്പോല്‍ തന്നെ തയ്യാറാവുക....അറിയിപ്പ് ഉടനെ ഉണ്ടാവും.

അഭിപ്രായങ്ങള്‍ക്ക് നന്ദി

ഷംസ്-കിഴാടയില്‍ said...

എഴുതി തീരാത്ത കവിതയും...
പറഞ്ഞു തീരാത്ത കഥയും...
പാടി തീരാത്ത പാട്ടും..
തുഴഞ്ഞെത്താത്ത കരയും...
പറന്നെത്താത്ത മരവും...

അങ്ങിനെ ഒത്തിരിയൊത്തിരി...
പൂവണിയാത്ത മോഹങ്ങളായി ഞാന്‍ സ്വപ്നം കണ്‍ടിട്ടുണ്ട്...

ഒരു നല്ല പൊസ്റ്റു കൂടി....

Murali K Menon said...

ഒടുവില്‍ കട്ടിലനടിയില്‍ ചെന്നെത്തും വരെ എല്ലാം യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിപ്പിക്കാനാകും വിധം മനോഹരമായ് എഴുതി. ഇങ്ങനെ സ്വപ്നങ്ങള്‍ കാണാനും അതൊക്കെ യാഥാര്‍ത്ഥ്യമായ് തീരാനും ഇടയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,,,,

Anonymous said...

വളരെ വളരെ ഇഷ്ട്ടമായി. ഇനിയും ഇങനെയുള്ള സീരിയലുകള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

nausH

Shine said...

മമ്മൂട്ടിയെ സ്വപ്നം കണ്ടതു നന്നായി വല്ല നടിമാരെയുമായിരുന്നെങ്കില്‍ ഉരുണ്ടു വീണ മന്‍സുവിന്റെ അവസ്ഥ ബു ഹ ഹ!!!
അല്ല ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഇത്രയും വലിയൊരു മെഗാസ്വപ്നം കാണാന്‍ തനിക്കെവിടെയാ സമയം! അതോ ഓഫീസിലെ കസേരയില്‍ നിന്നാണു താഴെ വീണതെന്നു പറയാനുള്ള മടിയൊ!?
ഒരു കാര്യത്തില്‍ ഇന്നൊരു തീരുമാനം ഉണ്ടാക്കണം!
നായക സ്ഥാനമെങ്ങാനും എനിക്കു തരാതിരുന്നാലുണ്ടല്ലൊ!!!?

വിഷ്ണു പ്രസാദ് said...

സ്വപ്നമായത് നന്നായി... :)

Saifu said...

I have to tell you many...
But, I don't know, how to write in English..
Teach me the way to write in Malayama fonts.

Regards,
Saif

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ

നിങ്ങളുടെ വിലയേറിയ അഭിപ്രയങ്ങള്‍ക്കും,നിര്‍ദേശങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷികുന്നു.

മന്‍സൂര്‍,നിലംബൂര്‍

Anonymous said...

Now it is more better.Fizal Ali

aliance said...

angene mansoorinte moohangal poovanitaaa

അലി said...

ഒരു മെഗാ സീരിയല്‍ കൊണ്ട് തീര്‍ക്കാന്‍ കഴിയുമോ പ്രവാസിയുടെ കഥ...