Monday 20 August, 2007

ഒരു ഓണം അടിപൊളി ഓണം

ഓണം എന്നോടൊപ്പം , നിന്നോടൊപ്പം ,അവരോടൊപ്പം ,
അങ്ങിനെ മറ്റൊരു ഓണക്കാലം വരവായ്
കുളിര്‍ തെന്നലില്‍ നറുമണം വീശി എങ്ങും പുഷ്പങ്ങളുടെ
പ്രണയവര്‍ണ്ണങ്ങള്‍ .........

ഓണക്കാലമായത് കൊണ്ടാവും ബസ്സില്‍ നല്ല തിരക്ക്
ഇനി കുറച്ച് ദിവസങ്ങള്‍ തിരകൊഴിഞ നേരമില്ല.
ഒരു പാട് ക്ഷണങ്ങള്‍ ...ആരെയും ഒഴിവാക്കാനും തരമില്ല....
ഇനി ആരുടെയൊക്കെ കൂടെ വേണം ഓണം ആഘോഷിക്കാന്‍
ടീവി കാര്‍ പറയുന്നു അവരുടെ കൂടെ ചെല്ലാന്‍
മാധ്യമങ്ങള്‍ അങ്ങോട്ട് വിളിക്കുന്നു
കച്ചവടക്കാര്‍ അങ്ങോട്ട് ചെന്നാല്‍ കാറും , ബൈക്കും തരാം എന്ന്
ആരുടെ കൂടെ ചെന്നാലും സമ്മാനം ഉറപ്പാണത്രെ..
അവസാനം വീടുകളില്‍ ഓണം ഉണ്ടാവില്ലേ...?

ടീവിയില്‍ സദ്യ ഉണ്ണുന്നത് കണ്ട് വയറ്‌ നിറക്കാം
മയക്കം കണ്ണുകളെ.....തഴുകി

വാദ്യാഘോഷങ്ങളും ,പുലികളിയും,താളവും മേളവുമായ്..ഒരു ഘോഷയാത്ര
വര്‍ണ്ണകുടകളും,തോരണങ്ങളും
ഓണത്തിന്‍റെ സകല പ്രതീതിയും നിറഞ ഘോഷയാത്ര...
മുന്നിലായ് സിനിമ താരം മമ്മൂട്ടി
മറുഭാഗത്ത് നിന്നും മറ്റൊരു ഘോഷയാത്ര...കൂടെ മോഹന്‍ലാലും
അവസാനം ഘോഷയാത്രകളുടെ ബഹളം കൂടെ
സിനിമ താരങ്ങളും , മീഡിയായും
നോക്കാവുന്നിടത്തൊക്കെ നോക്കി.....പാവം മാവേലിയെ മാത്രം
എങ്ങും കണ്ടില്ല.

കുട്ടികള്‍ ആഹ്ലാദത്താല്‍ ഓടിചാടി കളിക്കുന്നു
ഒരു പായയും തൂക്കി പിടിച്ച് മുറ്റത്തേക്ക് ഓടി
പായ വിരിച്ചപ്പോല്‍ ഒരു സുന്ദര പൂകളം
പ്ലാസ്റ്റിക്ക് ആണത്രെ..
സദ്യയുടെ സമയമായ്.....
മുന്നില്‍ പ്ലാസ്റ്റിക് വാഴയില , പ്ലാസ്റ്റികില്‍ തീര്‍ത്ത
അടപ്രഥമനും ,ശര്‍ക്കരപുരട്ടിയും,തോരനും,പായസവും
എന്നെ നോക്കി ചിരിച്ചു കാട്ടി.
ആരോ മെല്ലെ തോളില്‍ തട്ടിയപ്പോല്‍ കണ്ണ്‌ തുറന്ന് നോക്കി
സ്റ്റോപ്പ് എത്തി....
ഈശ്വരാ സ്വപ്നമായിരുന്നോ..
കടയില്‍ നിന്നും വാങ്ങിയ കംപ്ലീറ്റ് ഫാമിലി ഓണകിറ്റുമെടുത്ത് ബസ്സില്‍
നിന്നിറങ്ങി മെല്ലെ നടന്ന് നീങ്ങി.


അടിക്കുറിപ്പ് : മാവേലി ഇത്തവണ കേരളത്തിലേക്ക് വരാന്‍ സാധ്യത കുറവ്, മൊബൈല്‍ കമ്പനികളുടെ കേബിളുകള്‍ പാതാളത്തില്‍ നിന്നും കേരളത്തിലേക്കുള്ള വഴികള്‍ തടസപ്പെടുത്തിയത് കൊണ്ടാണത്രെ.


പഴയപോലെ കേരളത്തില്‍ ഓണത്തിന്‌ പുതുമ ഇല്ലാത്തത് കൊണ്ടു മാവേലി ഇത്തവണ ദുബായിലേക്ക് പോകാന്‍ സാധ്യത...പകരമൊരു ഡൂപ്ലിക്കേറ്റ് മാവേലിയെ കേരളത്തിലേക്ക് അയക്കുമെന്ന് പാതാളത്തില്‍ നിന്നും അവിശ്വസനീയ ഏജന്‍സികള്‍ അറിയിച്ചു.ഇനി നാളെ വ്രദ്ധസദനങ്ങള്‍ക്ക് മുന്നില്‍ ഒരു ബോര്‍ഡ്‌ വന്നേക്കാം
ഓണാഘോഷങ്ങള്‍ക്ക് മുത്തശ്ശിമാരെയും ,മുത്തശ്ശമാരെയും
ഇവിടെ ലഭിക്കുംസസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

13 comments:

Anonymous said...

machuu The great kerlathinde ponnoonanalil ingane oru blog il comment ccheyyan avasaram thanna machuu orayiram nandri(keralathinde ahangaram varnichathinu oru special ummaaaaaaz ehhehe

മന്‍സുര്‍ said...

ഏവര്‍ക്കും ഓണാശംസകള്‍

പണ്ടു എല്ലാവരുടെയും ഓണം
ഇന്നോ പലരുടെയും ഓണം

ഉടുത്തൊരുങ്ങി സിനിമക്ക് പോകുന്നതും,ജാതി മത വ്യത്യാസമില്ലതെ ...ആഘോഷിക്കുന്നതും ഇന്നെവിടെ പോയി..?
അടച്ചിട്ട വീടിനുള്ളില്‍ മിനിസ്ക്രീനിലെ ആഘോഷങ്ങളില്‍
തളക്കപ്പെട്ടിരിക്കുന്നു നമ്മല്‍
എന്താണ്‌ ഓണം എന്ന് ചോദിക്കുന്ന കുഞുങ്ങള്‍
മാവേലി ആരാണ്‌ എന്നറിയാത്ത കുഞുങ്ങള്‍

പുഴകടവില്‍ നിന്നും കുളിച്ച് ചന്ദന കുറിയും തെട്ട് സ്വര്‍ണ്ണകസവിന്‍ ചേലയുടുത്ത മലയാള മങ്കമാര്‍ എവിടെ

നിങ്ങള്‍ വെറുതെ ടീവിയുടെ മുന്നില്‍ ഇരുന്ന മതി ബാക്കി ഞങ്ങള്‍ എറ്റു.

ആഘോഷങ്ങള്‍ എങ്ങിനെയായലും കോരന്‌ കഞി കുംബിളിള്‍ തന്നെ.....

ശ്രീ said...

ഏവര്‍ക്കും ഓണാശംസകള്‍‌...

ഓണം എന്നും മധുരിക്കുന്ന ഓര്‍‌മ്മകള്‍‌ മാത്രം നല്‍‌കട്ടേ...

SHAN ALPY said...

എന്റെ മന്സൂറിന്
ഓണാശംസകള്

ഏറനാടന്‍ said...

മന്‍സൂറേ, മാലോകരുടെ കണ്‍തുറപ്പിക്കും കുറിപ്പായി. ദുബായിലും മാവേലി എത്തുന്നുണ്ട്‌. ബട്ട്‌, മാവേലിയെ വരവേല്‍ക്കുന്നത്‌ മലയാളികളല്ല. ബെല്ലിഡാന്‍സാടുന്ന റഷ്യക്കാരികളുടെ സംഘമാണത്രേ! ഒരു സംഘടന ബെല്ലിഡാന്‍സിനൊപ്പം മാവേലിയെ എഴുന്നള്ളിക്കാന്‍ പോവുന്നു! മലയാളികളേ എവിടെപോയി നമ്മുടെ രോക്ഷം? പ്രതികരിക്കുവിന്‍..

ഷംസ്-കിഴാടയില്‍ said...

ഓണം ഇന്നു ചുരുങ്ങുന്നു...
നാട്ടില്‍ നിന്നും,
മുറ്റത്ത് നിന്നും..
പറമ്പില്‍ നിന്നും..
മാവില്‍ നിന്നും..
ഊഞ്ഞാലില്‍ നിന്നും...
പൂക്കളത്തില്‍ നിന്നും..
ഓണപ്പാട്ടില്‍ നിന്നും...
വീട്ടിലെ മൂലയിലേക്ക്...
മൂലയിലെ പെട്ടിക്കൂടിലേക്ക്...

നന്നായിട്ടുണ്‍ട്..മന്‍സു.....

Shameem Shams said...

ഓണശമ്സകള്

കോയിസ് said...

നന്നായിട്ടുണ്ടു മന്‍സൂ...
നമുക്കു ഇങനെയെങ്കിലും പ്രതികരിക്കാം
ഒരു അടിപൊളി ഓണം ആശംസിക്കുന്നു
ബ്ലോഗുള്ളതു കൊണ്ടു
എന്റെ ഓണം ബ്ലോഗിലൊതുക്കി,യേത്!

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ

അഭിപ്രായങ്ങള്‍ക്കും,നിര്‍ദേശങ്ങള്‍ക്കും നന്ദി എന്ന ഒറ്റവാകില്‍ ഒതുക്കുന്നില്ല
കാരണം ..ഒരു പക്ഷേ നിങ്ങളുടെ ഈ സഹകരണം ഇല്ലായിരുനുവെങ്കില്‍ എന്‍റെ ഈ രചനകള്‍ ഉണ്ടാകുമായിരുന്നില്ല.
ഈ സ്നേഹത്തിന്ന് എന്നും കടപ്പെട്ടിരിക്കുന്നു

കോയിസ് നിങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു
എഴുതു.... callmehello@gmail.com


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓണം ഒരു പക്ഷിയേ പോലെ ചിറകടിക്കുന്ന താളത്തില്‍..
ഒരു ഇളം കാറ്റുപോലെ കുളിരലയുടെ രാഗത്തില്‍...
മഴവില്ലിന്‍ വര്‍ണത്തേരില്‍ വീണ്ടും ഒരു പൊന്നോണം കൂടി..
ആ കുട്ടിക്കാലത്തിലേയ്ക്ക്,ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യം.
ഓര്‍മയിലെ ആ പഴയ തറവാട്...
ഇനി ഒരിക്കലും നമ്മെ തേടി വരാത്ത നമ്മുടെ ആ ബാല്യത്തിന്‍റെ ഓര്‍മകള്‍
മഴവില്ലിലൂഞ്ഞാലാടി നടന്നിരുന്ന ആ ചെറുബാല്യം.
ഒരു ചിങ്ങത്തേരില്‍ വിരുന്നുവന്ന ആ കാലഘട്ടം ഇനി പൊന്നോണം ഓര്‍മകളില്‍
ഈ പൊന്നോണ രാവില്‍ ഒരു തുമ്പിയായി പാറിപ്പറക്കാന്‍ കഴിഞ്ഞെങ്കില്‍..!!

Anonymous said...

പൂക്കളവും  പൂവിളിയും ഇല്ലാത്ത ഓണക്കോടിയും ഓണസദ്യയുമില്ലാത്ത ഒരോണം കൂടി

chithrakaran ചിത്രകാരന്‍ said...

നിലംബൂര്‍ക്കാരന്‍ പ്രിയ മന്‍സൂര്‍,
ഓണം മനസ്സിലാണ്‌.
അവിടെ നമുക്കാഘോഷിക്കാം...
നാമെല്ലാം ഒരമ്മപെറ്റ മക്കളാണെന്ന തിരിച്ചറിവിലൂടെ.
ഓണം അതുമാത്രമാണ്‌ നമ്മേ ഓര്‍മ്മിപ്പിക്കുന്നത്‌.

മന്‍സൂറിനും കുടുംബത്തിനും ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ !!!

Anonymous said...

Dear Mansour,

I really apprecaite your inherent talent for writing poems especially thought provoking and meaningful melencholy songs.but you should be careful about the alphabets in malayalam while writing.
All the best